നമ്മള്‍ വീണ്ടും കൈകോർക്കണം, പെരിന്തല്‍മണ്ണയിലെ കുഞ്ഞിനെയും രക്ഷിക്കണം

മലപ്പുറം- അപൂർവ രോഗം ബാധിച്ച കണ്ണൂര്‍ മാട്ടൂലിലെ മുഹമ്മദിനു പിന്നാലെ പെരിന്തല്‍മണ്ണയിലും സുമനസ്സുകളുടെ കനിവ് കാത്ത് ഒരു കുഞ്ഞ്. മാട്ടൂലിലെ ഒന്നര വയസ്സുകാരന്‍റെ ചികിത്സയ്ക്കായി 18 കോടി രൂപ സ്വരൂപിക്കാനായത് ഈ കുടുംബത്തിനും ആത്മവിശ്വാസം പകർന്നിട്ടുണ്ട്.

 സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച  പെരിന്തല്‍മണ്ണ സ്വദേശി ആരിഫിന്റെ മകന്‍  ഇമ്രാനും ഒരു ഡോസ് മരുന്നിന് 18 കോടി രൂപ വേണം. ശരീരത്തിന്റെ ചലനശേഷി നശിക്കുന്ന അപൂര്‍വ ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ചിരിക്കുന്ന  ഇമ്രാന്‍ കഴിഞ്ഞ മൂന്നു മാസമായി വേദന തിന്ന് കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍  വെന്റിലേറ്ററില്‍ കഴിയുകയാണ്.

പെരിന്തല്‍മണ്ണ വലന്‍പുര്‍ കുളങ്ങരപറമ്പില്‍ ആരിഫ് -റമീസ തസ്‌നി ദമ്പതികളുടെ മകനാണ് ഇമ്രാന്‍. ആറു മാസമാണ് കുഞ്ഞിന്റെ പ്രായം. ഇതുവരെ സ്വരൂപിക്കാനായത് 28 ലക്ഷം രൂപ മാത്രമാണ്.

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍

പേര്- ആരിഫ്
ബ്രാഞ്ച്-ഫെഡറല്‍ ബാങ്ക്, മങ്കട
അക്കൗണ്ട് നമ്പര്‍-16320100118821
ഐഎഫ്എസ്സി-FDRL0001632
ഗൂഗിള്‍ പേ-8075393563
ഫോണ്‍ നമ്പര്‍-8075393563
 

Latest News