ന്യൂദൽഹി- കേന്ദ്ര മന്ത്രിസഭാ പുനസ്സംഘടനയ്ക്ക് മുന്നോടിയായി എട്ടു സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരേയും ഇളക്കി പ്രതിഷ്ഠിച്ചു. ബിജെപി രാജ്യസഭാ നേതാവും കേന്ദ്ര മന്ത്രിയുമായ തവര്‍ചന്ദ് ഗെലോട്ടിനെ പുതിയ കര്‍ണാടക ഗവര്‍ണറായി നിയമിച്ചു. മിസോറാം ഗവർണർ പി.എസ് ശ്രീധരൻ പിള്ളയെ ഗോവ ഗവർണറായും നിയമിച്ച് രാഷ്ട്രപതി റാം നാഥ് കോവിന്ദ് വിജ്ഞാപനമിറക്കി. ഡോ.കംഭംപട്ടി ഹരിബാബുവാണ് മിസോറാമിലെ പുതിയ ഗവർണർ. ഹരിയാന ഗവർണർ സത്യദേവ് നാരായണൻ ആര്യയെ ത്രിപുര ഗവർണറാക്കി. ഹിമാചൽ പ്രദേശ് ഗവർണർ ബന്ദാരു ദത്താത്രേയ ആണ് ഹരിയാന ദവർണർ. രാജേന്ദ്ര വിശ്വനാഥ് അലേർക്കർ(ഹിമാചൽ), രമേശ് ബായിസ്(ജാർഖണ്ഡ്), മംഗുഭായ് ഛഗൻഭായ് പട്ടേൽ(മധ്യപ്രദേശ്)എന്നിവരാണ് പുതിയ ഗവർണർമാർ.