Sorry, you need to enable JavaScript to visit this website.

സി.ബി.എസ്.ഇ 10, 12 പരീക്ഷകള്‍ രണ്ട് ടേമുകളായി: ആദ്യ ടേം ഡിസംബറില്‍

ന്യൂദല്‍ഹി-  2021- 22 അധ്യയന വര്‍ഷത്തേക്കുള്ള പത്താം ക്ലാസ്, 12 ബോര്‍ഡ് പരീക്ഷയ്ക്കുള്ള സ്‌കീം പ്രഖ്യാപിച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍.
അക്കാദമിക് വര്‍ഷത്തെ രണ്ട് ടേമുകളായി വിഭജിച്ച് രണ്ട് ടേമിലും 50 ശതമാനം സിലബസ് വിഭജിച്ച് നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ ഒന്നാം ടേം പരീക്ഷകള്‍ നവംബര്‍-ഡിസംബര്‍ മാസങ്ങളിലും രണ്ടാം ടേം പരീക്ഷ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലും നടക്കുമെന്നും സിബിഎസ്ഇ അറിയിപ്പില്‍ വ്യക്തമാക്കി. കോവിഡ് മൂലം റെഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകളാക്കിയ സാഹചര്യത്തിലാണ് നടപടി.

 

Latest News