Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിദ്ദ ഇന്ത്യൻ സ്‌കൂൾ പേരന്റ്‌സ് ഫോറത്തിന് പുതിയ ഭാരവാഹികൾ

ജിദ്ദ- ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ പാരന്റ്‌സ് ഫോറം (ഇസ്പാഫ്) ജിദ്ദക്ക് പുതിയ സാരഥികൾ. പ്രസിഡന്റായി ഡോ. മുഹമ്മദ് ഫൈസലിനെയും (ജിദ്ദാ കിംഗ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി ഫാക്കൽറ്റി ഓഫ് മെഡിക്കൽ റിഹാബിലിറ്റേഷൻ സയൻസ്), ജനറൽ സെക്രട്ടറിയായി പ്രശസ്ത മെന്ററും ട്രെയിനറുമായ എൻജി. മുഹമ്മദ് കുഞ്ഞിയെയും, ട്രഷററായി എൻജി. മുഹമ്മദ് റിയാസിനെയും തെരഞ്ഞെടുത്തു. അഹമ്മദ് യൂനുസ്, ഷിജോ ജോസഫ് (വൈസ് പ്രസിഡന്റ്), ശിഹാബ്. പി.സി, ഷഹീർ ഷാ (ജോ. സെക്രട്ടറി), നജീബ് വെഞ്ഞാറമൂട് (മീഡിയ ആന്റ് പബ്ലിക് റിലേഷൻ), സാബിർ മുഹമ്മദ് (സാംസ്‌കാരികം), റിഷാദ് അലവി (പ്രോഗ്രാം), അസ്‌കർ (സ്‌പോർട്‌സ്), അബ്ദുൽ ഗഫൂർ വളപ്പൻ (അഡ്മിൻ ആന്റ് ലോജിസ്റ്റിക്), അൻവർ ഷജ (സ്‌കൂൾ ലൈസൺ), റഫീഖ് പെരൂൽ (ഐ.ടി ആന്റ് സോഷ്യൽ മീഡിയ) എന്നിവരാണ് മറ്റു ഭാരവാഹികൾ. ഉപദേശക സമതി അംഗങ്ങളായി സലാഹ് കാരാടൻ, എൻജി. അസൈനാർ അങ്ങാടിപ്പുറം, അബ്ദുൽ അസീസ് തങ്കയത്തിൽ, നാസർ ചാവക്കാട്, എൻജി. മുഹമ്മദ് ബൈജു, പി.എം. മായിൻകുട്ടി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ഓൺലൈനായി ചേർന്ന ജനറൽ ബോഡി യോഗത്തിൽ സലാഹ് കാരാടനും അബ്ദുൽ അസീസ് തങ്കയത്തിലും തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുഹമ്മദ് ബൈജു അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് ഫൈസൽ വാർഷിക റിപ്പോർട്ടും ഷജീർ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ആധുനിക വെല്ലുവിളികളെ ഉൾക്കൊണ്ടുകൊണ്ട് ന്യൂതനമായ ആശയങ്ങളും സൗകര്യങ്ങളും ഉപയോഗപ്പെടുത്തി ഇന്ത്യൻ വിദ്യാർഥികളുടെ പാഠ്യ, പാഠ്യേതര കഴിവുകളെ ഉത്തേജിപ്പിക്കുവാൻ ആവശ്യമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് പുതിയ ഭാരവാഹികൾ പറഞ്ഞു. 


 

Latest News