Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹൈദരലി തങ്ങൾ ആശുപത്രിയിൽ; മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി മാറ്റിവച്ചു

മലപ്പുറം- തെരഞ്ഞെടുപ്പ് തിരിച്ചടി ചർച്ച ചെയ്യുന്നതിനും ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുമായി ഈ മാസം ഏഴ്, എട്ട് തിയതികളിൽ ചേരാനിരുന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം മാറ്റിവെച്ചു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അസുഖം ബാധിതനായി ആശുപത്രിയിൽ തുടരുന്നതാണ് യോഗം മാറ്റിവെക്കാൻ കാരണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു. 

മഞ്ചേരി യൂണിറ്റി വിമൻസ് കോളേജിലാണ് മുസ്ലീം ലീഗിന്റെ ദ്വിദിന പ്രവർത്തക സമിതി ചേരാൻ തീരുമാനിച്ചിരുന്നത്. ആദ്യദിവസം പാർട്ടി സ്ഥാനാർത്ഥികൾ മത്സരിച്ച മണ്ഡലങ്ങളിലെ ഭാരവാഹികളും ജില്ലാ കമ്മിറ്റികളും റിപ്പോർട്ട് അവതരിപ്പിക്കുകയും രണ്ടാം ദിവസം പ്രവർത്തക സമിതി അംഗങ്ങളുടെ ചർച്ചകളുമാണ് തീരുമാനിച്ചിരുന്നത്. ഇതാണ് മാറ്റിവെച്ചത്. ഹൈദരലി തങ്ങൾ ആശുപത്രിയിൽനിന്ന് തിരിച്ചെത്തിയ ശേഷം പുതിയ തിയതി തീരുമാനിക്കും. 


 

Latest News