Sorry, you need to enable JavaScript to visit this website.

മുകേഷിനെ വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞു; ബാലസംഘം പ്രവർത്തകനെന്ന് കുടുംബം

ഒറ്റപ്പാലം- മുകേഷ് എം.എൽ.എ യെ വിളിച്ച് സഹായം അഭ്യർത്ഥിച്ച കുട്ടിയെ തിരിച്ചറിഞ്ഞു. ഒറ്റപ്പാലം മീറ്റ്‌ന സ്വദേശിയായ പത്താം ക്ലാസുകാരനാണ് മുകേഷിനെ വിളിച്ചത്. സുഹൃത്തിന്റെ ഓൺലൈൻ പഠനത്തിന് സഹായം അഭ്യർത്ഥിച്ചാണ് എം.എൽ.എയെ കുട്ടി വിളിച്ചതെന്നാണ് ബന്ധുക്കൾ പറഞ്ഞത്. കുട്ടിയുടെ വീട്ടുകാർ സി.പി.എം അനുഭാവികളാണെന്നും വിളിച്ച കുട്ടി ബാലസംഘം നേതാവാണെന്നും വ്യക്തമായി. പ്രശ്‌നം പരിഹരിച്ചെന്ന് ഒറ്റപ്പാലം മുൻ എം.എൽ.എ. ഹംസ അറിയിച്ചു. നടൻ കൂടി ആയതിനാൽ ആവശ്യം പെട്ടെന്ന് നടക്കുമെന്ന് കരുതിയാണ് വിളിച്ചതെന്നും എന്നാൽ കുട്ടി വിളിച്ച കാര്യം തങ്ങൾ അറിഞ്ഞിട്ടില്ലെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.
 

Latest News