Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഭാര്യ അച്ഛനെ വിവാഹം കഴിച്ച കാര്യം യുവാവ് അറിഞ്ഞത് വിവരാവകാശരേഖയിലൂടെ 

ലഖ്‌നൗ- ഭാര്യ തന്റെ അച്ഛനെ വിവാഹം കഴിച്ച കാര്യം യുവാവ് അറിഞ്ഞത് വിവരാവകാശരേഖ പ്രകാരം.  ഉത്തര്‍പ്രദേശിലെ ബുദ്ധൗന്‍ ജില്ലയില്‍ ബിസൗലി എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്.22 കാരനാണ് തന്റെ ഭാര്യ മറ്റൊരു വിവാഹം കഴിച്ച് ജീവിക്കുകയാണെന്ന് വിവരാവകാശ നിയമപ്രകാരം കണ്ടെത്തിയത്. എന്നാല്‍, ഭാര്യ വിവാഹം കഴിച്ചിരിക്കുന്നത് തന്റെ സ്വന്തം അച്ഛനെ തന്നെയാണെന്ന് അറിഞ്ഞപ്പോള്‍ യുവാവ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.
യുവാവിന്റെ അച്ഛന് ഇപ്പോള്‍ 48 വയസ്സാണ്. ശുചീകരണ തൊഴിലാളിയാണ്. വീട്ടില്‍ നിന്നു വഴക്കിട്ട് പോയി മറ്റൊരു സ്ഥലത്ത് ജീവിക്കുകയായിരുന്നു യുവാവിന്റെ അച്ഛന്‍. 2016 ലാണ് യുവാവ് തനിക്കിഷ്ടപ്പെട്ട ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. വിവാഹം കഴിക്കുന്ന സമയത്ത് ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ലായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. വിവാഹം കഴിച്ച് ആറ് മാസം ആകുമ്പോഴേക്കും ഇരുവരും തമ്മില്‍ കുടുംബപ്രശ്‌നങ്ങള്‍ തുടങ്ങി. ആ വഴക്ക് നീണ്ടു. ഇരുവര്‍ക്കും ഒരു മകനുണ്ട്. കുട്ടിക്ക് രണ്ട് വയസ്സാണ്.
ദമ്പതികള്‍ക്കിടയില്‍ തര്‍ക്കം രൂക്ഷമാകുകയും യുവതി വിവാഹമോചനം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്ത് ഒന്നിച്ചുജീവിക്കാനാണ് യുവാവ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍, വിവാഹമോചനത്തില്‍ ഭാര്യ ഉറച്ചുനിന്നതോടെ ഇയാള്‍ക്ക് പല കാര്യങ്ങളിലും സംശയമായി. വിവരാവകാശ നിയമപ്രകാരം പല തരത്തില്‍ അന്വേഷണം ആരംഭിച്ചു. അതിനിടയിലാണ് ഭാര്യ മറ്റൊരു കല്യാണം കഴിച്ച കാര്യം കണ്ടെത്തിയത്. തന്റെ ഭാര്യ മറ്റൊരാളുമായി പ്രണയത്തിലാണെന്നും അയാളുമായി വിവാഹം കഴിഞ്ഞിട്ടുണ്ടെന്നും യുവാവിന് മനസിലായി. പിന്നീട് ഇതേ കുറിച്ച് അന്വേഷിച്ചപ്പോള്‍ തന്റെ അച്ഛന്‍ തന്നെയാണ് ഭാര്യയെ വിവാഹം കഴിച്ചതെന്ന് യുവാവ് ഞെട്ടലോടെ മനസിലാക്കുകയായിരുന്നു.

Latest News