മലപ്പുറത്ത് ഒഴിഞ്ഞ പറമ്പില്‍ സ്‌കൂട്ടറും ചാക്കില്‍കെട്ടിയ തോക്കും

പെരിന്തല്‍മണ്ണ-ആനമങ്ങാട് എടത്തറയിലെ കുന്നക്കാട്ടുകുഴിയിലെ ഒഴിഞ്ഞ പറമ്പില്‍ നിന്നു സ്‌കൂട്ടറും ചാക്കില്‍കെട്ടിയ നിലയില്‍ നാടന്‍തോക്കും നാലു തിരകളും കണ്ടെത്തി. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പ്രദേശത്ത് പതിവുപരിശോധന നടത്തിയ പെരിന്തല്‍മണ്ണ എക്്‌സൈസ് സംഘമാണ് ഇവ കണ്ടെത്തിയത്. തുടര്‍ന്നു പോലീസില്‍ അറിയിക്കുകയായിരുന്നു. ഒഴിഞ്ഞ പറമ്പിലൊരിടത്ത് ആളില്ലാതെ
സ്‌കൂട്ടറും അല്‍പം മാറി ചാക്കുമുണ്ടായിരുന്നു. സംഭവത്തില്‍ സ്‌കൂട്ടര്‍ ഉടമ ആനമങ്ങാട് സ്വദേശി ചോലക്കല്‍ ശശിക്കെതിരെ ലൈസന്‍സില്ലാതെ ആയുധം കൈവശം വച്ചതിനു പോലീസ് കേസെടുത്തു.

 

Latest News