VIDEO വിശുദ്ധ കഅ്ബാലയത്തിന്റെ ടെറസ്സ് കഴുകി

മക്ക - വിശുദ്ധ കഅ്ബാലയത്തിന്റെ ടെറസ്സ് ഹറംകാര്യ വകുപ്പ് ശനിയാഴ്ച കഴുകി. ഹറംകാര്യ വകുപ്പിനു കീഴിലെ സൗദി ജീവനക്കാര്‍ ചേര്‍ന്ന്  ഇരുപതു മിനിറ്റു കൊണ്ട് കഴുകല്‍ ജോലികള്‍ പൂര്‍ത്തിയാക്കി. നവീന സാങ്കേതികവിദ്യകളും ഉപകരണങ്ങളും ഉപയോഗിച്ചാണ് കഅ്ബാലയത്തിന്റെ ടെറസ്സ് കഴുകുകയും തുടക്കുകയും അണുവിമുക്തമാക്കുകയും ഉണക്കുകയും ചെയ്തത്. കിസ്‌വ ബന്ധിപ്പിച്ച കമ്പിയും ജീവനക്കാര്‍ തുടച്ച് വൃത്തിയാക്കി. പനിനീര്‍ തളിച്ചാണ് കഅ്ബാലയത്തിന്റെ ടെറസ്സ് കഴുകിയത്. കഴുകല്‍ ജോലികളുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ഹറംകാര്യ വകുപ്പ് പുറത്തുവിട്ടു.

 

Latest News