കണ്ണൂരിൽ ഒൻപതുകാരിയെ കഴുത്തു ഞെരിച്ചു കൊന്നു; അമ്മ അറസ്റ്റിൽ

കണ്ണൂർ- കണ്ണൂർ ജില്ലയിലെ ചാലാട് ഒൻപതുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ അമ്മ അറസ്റ്റിൽ. അവന്തിയെ കൊന്ന കേസിലാണ്  അമ്മ വാഹിദയെപോലീസ് കസ്റ്റഡിയിൽ എടുത്തത്. കഴുത്തു ഞെരിച്ചാണ് കുട്ടിയെ കൊന്നതെന്ന് പോലീസ് പറഞ്ഞു. ചാലാട് കുഴിക്കുന്നിലാണ് സംഭവം. അബോധാവസ്ഥയിലാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. അച്ഛൻ രാജേഷിന്റെ പരാതിയിലാണ് അമ്മയെ അറസ്റ്റ് ചെയ്തത്.
 

Latest News