ഫിലിപ്പീന്‍സ് സൈനിക വിമാന ദുരന്തത്തില്‍ 29 മരണം

മനില- തെക്കന്‍ ഫിലിപ്പീന്‍സിലെ സുലു പ്രവിശ്യയില്‍ സൈനിക വിമാന തകര്‍ന്ന് വീണുണ്ടായ ദുരന്തത്തില്‍ 29 പേരുടെ മരണം സ്ഥിരീകരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു. കൂടുതല്‍ പേരുടെ ജീവന്‍രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. 92 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരിലേറെയും സൈനികരായിരുന്നു. സി-130 ഹെല്‍ക്കുലിസ് യാത്രാ വിമാനമാണ് സുലു പ്രവിശ്യയിലെ ജോലോ ദ്വീപില്‍ ലാന്‍ഡ് ചെയ്യാന്‍ ഒരുങ്ങവെ തകര്‍ന്നുവീണത്. നിലംപതിച്ച വിമാനത്തിന് തീപ്പിടിച്ചു. അപകടം കാരണം അന്വേഷിക്കുമെന്നും ഇപ്പോള്‍ ശ്രദ്ധ രക്ഷാപ്രവര്‍ത്തനത്തിലാണെന്നും വ്യോമ സേനാ വക്താവ് ലഫ്. കേണല്‍ മേയ്‌നാഡ് മരിയാനോ പറഞ്ഞു. 

ഈയിടെ സൈനിക പരിശീലിനം പൂര്‍ത്തിയാക്കി സേനവത്തിന് ഇറങ്ങിയവരായിരുന്നു വിമാനത്തിലുണ്ടായിരുന്ന സൈനികരില്‍ ഏറെ പേരും. ഇവരെ ഭീകരവിരുദ്ധ പോരാട്ടത്തിനുള്ള പ്രത്യേക ദൗത്യ സേനയിലേക്ക് നിയോഗിച്ചതായിരുന്നു. മുസ്‌ലിം ഭൂരിപക്ഷ മേഖലയായ തെക്കന്‍ ഫിലിപ്പീന്‍സില്‍ വന്‍ സൈനിക സാന്നിധ്യമുണ്ട്.
 

Latest News