ലോക്‌സഭാ നേതാവായി ശശി തരൂരിനെ നിയോഗിക്കാന്‍ ആലോചന

ന്യൂദല്‍ഹി- ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയെ മാറ്റി ശശി തരൂര്‍, മനീഷ് തിവാരി എന്നിവരില്‍ ആരെയെങ്കിലും ആക്കാന്‍ കോണ്‍ഗ്രസ് ആലോചന. രാഹുല്‍ ഗാന്ധി തന്നെ സഭാ നേതാവായി വരണം എന്നാണ് എംപിമാരില്‍ ഭൂരിപക്ഷവും ആഗ്രഹിക്കുന്നത്. എന്നാല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുല്‍ തയാറല്ല.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കടുത്ത വിമര്‍ശകനാണ് അധീര്‍ രഞ്ജന്‍ ചൗധരി. മമതയുമായി അടുക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിന്റെ ആദ്യപടിയായാണ് അധീറിനെ മാറ്റാനുള്ള ആലോചനയും.
പാര്‍ട്ടിയില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് കത്തെഴുതിയ നേതാക്കളെ വിമര്‍ശിച്ച നേതാവ് കൂടിയാണ് അധീര്‍.

നേതൃസ്ഥാനത്തേക്ക് പരിഗണിക്കുന്ന ശശി തരൂരും മനീഷ് തിവാരിയും തിരുത്തല്‍വാദ സംഘത്തില്‍ പെടുന്നവരാണ്. മനീഷ് തിവാരിയെ പഞ്ചാബ് പി.സി.സി അധ്യക്ഷനാക്കണം എന്ന്  മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

Latest News