തിരുവനന്തപുരം- രാജ്യത്തെ മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യവസായി ഹര്‍ഷ് ഗോയങ്കയുടെ ട്വീറ്റിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്നവര്‍ തങ്ങളാണെന്നും സര്‍ക്കാര്‍ വലിയ പിന്തുണ നല്‍കുന്നുണ്ടെന്നുമായിരുന്നു ഗര്‍ഷ് ഗോയങ്ക ട്വീറ്റ് ചെയ്തത്. ഇതിന് മറുപടിയായാണ് പിണറായി വിജയന്‍ വ്യവസായ സൗഹൃദ നയം എല്‍ഡിഎഫ് തുടരുമെന്നും വ്യവസായങ്ങളുടെ സുസ്ഥിരമായ നിലനില്‍പ്പ് സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും പറഞ്ഞത്. കിറ്റക്‌സ് പ്രശ്‌നം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഹര്‍ഷ് ഗോയങ്ക കേരള സര്‍ക്കാരിനെ പിന്തുണച്ച് മുന്നോട്ടുവന്നിരുന്നു.