ബി സന്ധ്യയ്ക്ക് ഡി.ജി.പി പദവി നല്‍കാന്‍ ശിപാര്‍ശ

തിരുവനന്തപുരം- എ.ഡി.ജി.പി ബി. സന്ധ്യയ്ക്കു ഡി.ജി.പി പദവി നല്‍കാന്‍ ശിപാര്‍ശ. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്താണ് സര്‍ക്കാരിനോടു ഇക്കാര്യം ശിപാര്‍ശ ചെയ്തത്. അനില്‍ കാന്ത് ഡിജിപി കേഡര്‍ പദവിയില്‍ പോലീസ് മേധാവി ആയതോടെ സന്ധ്യയ്ക്കു ആ പദവിയിലെ മുന്‍തൂക്കം ഒരു മാസം നഷ്ടമായി. ഈ സാഹചര്യത്തിലാണ് അനില്‍ കാന്ത് ആഭ്യന്തര സെക്രട്ടറിക്കു കത്തു നല്‍കിയത്.
താല്‍ക്കാലികമായി ഒരു ഡിജിപി തസ്തിക കൂടി സൃഷ്ടിച്ച് സ്ഥാനക്കയറ്റം നല്‍കണമെന്നാണു ശിപാര്‍ശ. കേന്ദ്ര അനുമതിയില്ലാതെ ഒരു വര്‍ഷം വരെ താത്കാലിക തസ്തിക സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്. എന്നാല്‍ ഇത് അക്കൗണ്ടന്റ് ജനറല്‍ കൂടി അംഗീകരിക്കണം.
 

Latest News