പോളണ്ടില്‍ നിന്ന് ചെന്നൈയിലെത്തിയ  വിചിത്ര പാഴ്‌സലില്‍   ജീവനുള്ള ചിലന്തികള്‍ 

ചെന്നൈ- വിദേശത്തു നിന്ന് നൂറിലേറെ ജീവനുള്ള ചിലന്തികള്‍ അടങ്ങിയ ഒരു പാഴ്‌സല്‍ തമിഴ്‌നാട്ടിലെ അറപ്പുകോട്ടയിലെ ഒരാള്‍ക്ക് വന്നത് എന്തു ചെയ്യണമെന്നാണ് അധികാരികളെ കുഴയ്ക്കുന്നത്. പോളണ്ടില്‍ നിന്നാണ് സില്‍വര്‍ ഫോയില്‍, പഞ്ഞി എന്നിവ വച്ച് പൊതിഞ്ഞ ചെറിയ പ്ലാസ്റ്റിക് വയലുകളില്‍ അടച്ച നിലയില്‍ എട്ടുകാലികള്‍ അടങ്ങിയ പാഴ്‌സല്‍ എത്തിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഫോറിന്‍ പോസ്റ്റ് ഓഫീസില്‍ നടത്തിയ പരിശോധനയിലാണ് ഈ വിചിത്ര പാഴ്‌സല്‍ കണ്ടെത്തിയത്. അന്വേഷണത്തില്‍ ഈ ചിലന്തിയുടെ പ്രധാന ആഹാരം പല്ലികള്‍, തവള, ഏലി, പാമ്പ് എന്നിവയാണെന്നും ഇവ സാധാരണയായി അമേരിക്ക, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ കാണുന്ന റ്റാറന്റുലാസ് എന്ന വിഭാഗത്തില്‍ പെടുന്ന എട്ടുകാലികള്‍ എന്നാണു പ്രാഥമിക നിഗമനം. സാധാരണ നിലയില്‍ ഇവ മനുഷ്യരെ ആക്രമിക്കാറില്ല.
ഈ ചിലന്തികള്‍ അയക്കാനുള്ള ലക്ഷ്യം എന്താണെന്നാണ് അന്വേഷിക്കുന്നത്. ഇവയെ അയച്ച പോളണ്ടിലേക്ക് തന്നെ തിരിച്ചു അയയ്ക്കാനാണ് ഇപ്പോള്‍ വിദഗ്ധ തീരുമാനം. ഇന്ത്യന്‍ കസ്റ്റംസ് ആക്ട് 1962 ലെ വിദേശ വ്യാപാരം അനുസരിച്ചാണ് ഇപ്പോള്‍ ഈ ചിലന്തികള്‍ കണ്ടെടുത്തിട്ടുള്ളത്. 

Latest News