റിയാദിൽ കാണാതായ യുവാവിനെ  മരിച്ച നിലയിൽ കണ്ടെത്തി

റിയാദ് - റിയാദ് പ്രവിശ്യയിൽ പെട്ട ഖുവൈഇയ്യയിൽ മരുഭൂമിയിൽ കാണാതായ സൗദി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരച്ചിലുകളും രക്ഷാപ്രവർത്തങ്ങളും നടത്തുന്ന സന്നദ്ധ സംഘടനകളായ ഗൗസിനും ഇൻജാദിനും കീഴിലെ സംഘങ്ങൾ അടക്കമുള്ളവർ ഗ്ലൈഡർ വിമാനങ്ങൾ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് മരുഭൂമിയിൽ മരിച്ചുകിടക്കുന്ന നിലയിൽ യുവാവിനെ കണ്ടെത്തിയത്.
പടിഞ്ഞാറൻ റിയാദിലെ ഖുവൈഇയ്യയിലെ മരുഭൂമിയിൽ സൗദി യുവാവിനെ കാണാതായതായി സന്നദ്ധ സംഘടനകൾക്ക് വിവരം ലഭിക്കുകയായിരുന്നു. ഉടൻ തന്നെ സംഘാംഗങ്ങൾ ഗ്ലൈഡർ വിമാനങ്ങളുടെ സഹായത്തോടെ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. ജിദ്ദയിൽ നിന്ന് റിയാദിലേക്ക് കുറുക്കുവഴിയിൽ സഞ്ചരിക്കുന്നതിനിടെയാണ് 33 കാരനെ മരുഭൂമിയിൽ വഴിതെറ്റി കാണാതായത്.
 

Latest News