മക്ക - ഈ വർഷത്തെ ഹജ് ബുക്കിംഗ് റദ്ദാക്കി ഹജ് സർവീസ് കമ്പനി മാറ്റാവുന്നതാണെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഹജ് രജിസ്‌ട്രേഷനുള്ള ഇ-ട്രാക്കിൽ പ്രവേശിച്ച് പട്ടികയിൽ നിന്ന് ബുക്കിംഗ് റദ്ദാക്കൽ സേവനം തെരഞ്ഞെടുത്താണ് ബുക്കിംഗ് റദ്ദാക്കേണ്ടത്. ഇതിനു ശേഷം സീറ്റ് ലഭ്യതക്ക് അനുസരിച്ച് വീണ്ടും ബുക്ക് ചെയ്യാവുന്നതാണെന്നും മന്ത്രാലയം പറഞ്ഞു. ആദ്യ ഘട്ടത്തിൽ ഹജ് ബുക്കിംഗ് നടത്തിയവരുടെ കൂട്ടത്തിൽ അർഹരായവരെ കണ്ടെത്തി ആരോഗ്യ മാനദണ്ഡങ്ങളും വ്യവസ്ഥകളും പൂർണമായവർക്ക് എസ്.എം.എസ്സുകൾ അയക്കുന്നത് തുടരുകയാണെന്നും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.






