റഫാല്‍ അഴിമതി സംയുക്ത പാര്‍മെന്ററി സമിതി അന്വേഷിക്കണമെന്ന് വീണ്ടും കോണ്‍ഗ്രസ്

ന്യൂദല്‍ഹി- ഇന്ത്യയ്ക്ക് റഫാല്‍ പോര്‍വിമാനങ്ങള്‍ വില്‍പ്പന നടത്തിയ കരാറില്‍ അഴിമതി നടന്നുവെന്ന ആരോപണത്തില്‍ ഫ്രാന്‍സ് ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ച പശ്ചാത്തലത്തില്‍ ഈ കരാര്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇടപാടിലെ അഴിമതി സംബന്ധിച്ച സത്യം പുറത്തു കൊണ്ടുവരാന്‍ ഒരേഒരു മാര്‍ഗം ഇനി ഇതു മാത്രമെ ഉള്ളൂവെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോഡി മുന്നിട്ടിറങ്ങി ജെ.പി.സി അന്വേഷണം പ്രഖ്യാപിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
Also Read ഇന്ത്യയുമായുള്ള റഫാല്‍ ഇടപാടിലെ അഴിമതി ഫ്രാന്‍സ് അന്വേഷിക്കുന്നു
റഫാല്‍ ഇടപാടിലെ അഴിമതി പുറത്തു വന്നിരിക്കുകയാണിപ്പോള്‍. ഇതു സംബന്ധിച്ച് ഫ്രഞ്ച് സര്‍ക്കാര്‍ തുടങ്ങിയ അന്വേഷണം കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും രാഹുല്‍ ഗാന്ധിയുടേയും നിലപാട് ശരിവച്ചിരിക്കുന്നതാണ്- കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. റഫാല്‍ ഇടപാടില്‍ അഴിമതി നടന്നെന്നും ഇഷ്ടക്കാര്‍ക്കു പരിഗണനയും നല്‍കിയെന്നുമുള്ള പരാതിയില്‍ ഫ്രാന്‍സില്‍ ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചതായി ഫ്രഞ്ച് വെബ്‌സൈറ്റായ മീഡിയാപാര്‍ട്ട് ആണ് റിപോര്‍ട്ട് ചെയ്തത്.

 

Latest News