ജിദ്ദ- ലോക സന്തോഷ ദിനത്തോടനുബന്ധിച്ച് ഓഫീസിൽ നൃത്തം ചെയ്ത മലയാളി പ്രവാസിയുടെ വീഡിയോ വൈറലായി. ജിദ്ദയിലെ ഓഫീസിൽ ചുവടുകൾ വെച്ച കെ.ടി നാസർ കാളികാവിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റുപിടിച്ചത്.
നാസർ കാളികാവിന്റെ മകൻ കെ.പി ഉമർ ഫാറൂഖാണ് ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. എന്റെ ഉപ്പ 53 ആം വയസ്സിൽ ജിദ്ദയിലെ അദ്ദേഹത്തിന്റെ കമ്പനിയിൽ ഹാപ്പിനസ് ഡേയിൽ ഡാൻസ് കളിച്ചപ്പോൾ,ഉപ്പ പൊളിയല്ലെ എന്ന ക്യാപ്ഷനോടെയാണ് ഉമർ ഫാറൂഖ് വീഡിയോ പോസ്റ്റ് ചെയ്തത്.