Sorry, you need to enable JavaScript to visit this website.

കോവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ല;  വീണ്ടും മുന്നറിയിപ്പ്, കൂടുതല്‍ നിയന്ത്രണം വേണം

ന്യൂദല്‍ഹി- കോവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. രോഗസ്ഥിരീകരണം(ടി.പി.ആര്‍.) പത്തു ശതമാനത്തില്‍ കൂടുതലുള്ള 71 ജില്ലകള്‍ രാജ്യത്തുണ്ട്. കേരളത്തിലെ ജില്ലകളും ഇവയിളുള്‍പ്പെടും. അവിടങ്ങളില്‍ കര്‍ശനനിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന് നീതി ആയോഗ് അംഗം ഡോ.വി.കെ.പോള്‍ പറഞ്ഞു. ടി.പി.ആര്‍. പത്തില്‍ കൂടുതലുള്ള ജില്ലകള്‍ക്കായി കേന്ദ്രം പ്രത്യേക മാര്‍ഗരേഖ നല്‍കിയിട്ടുണ്ട്. ഈ ജില്ലകളിലെ ആശുപത്രികളില്‍ 60 ശതമാനത്തിലധികം കിടക്കകളില്‍ രോഗികളുണ്ടെങ്കില്‍ രണ്ടാഴ്ച കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. രോഗവ്യാപനം കൂടിയ ജില്ലകളില്‍ മൈക്രോ ക്ലസ്റ്ററുകളും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളും ഏര്‍പ്പെടുത്തണം. രോഗികളുടെ എണ്ണം കുറഞ്ഞത് ആശ്വാസകരമായി കാണേണ്ട എന്നും ഇനിയും ജാഗ്രത തുടരണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Latest News