Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എസ്.ഐ.സിയുടെ ഹിമ്മത്ത് ജിദ്ദ വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കം 

ജിദ്ദ - എസ്.ഐ.സി ജിദ്ദ കമ്മിറ്റിയുടെ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയായ ഹിമ്മത്ത് ജിദ്ദ-2021 ന് തുടക്കമായി. എസ്.ഐ.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല ഐദറൂസി തങ്ങൾ മേലാറ്റൂർ ആദ്യ അപേക്ഷകരായ സയ്യിദ് അദ്‌നാൻ തങ്ങൾ (എട്ടാം ക്ലാസ്), മുഹമ്മദ് റസിൻ (പ്ലസ്ടു) എന്നീ വിദ്യാർഥികളെ ചേർത്തു കൊണ്ട് ഹിമ്മത്ത് ജിദ്ദ പദ്ധതി ഉദ്ഘാടനം ചെയ്തു. ജമാലുദ്ദീൻ എൻ.എം, അബ്ദുൽ ജബ്ബാർ ഹുദവി, യാസർ മാസ്റ്റർ, ഫിറോസ് പരതക്കാട്, ബഷീർ മാസ്റ്റർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിദ്യാഭ്യാസ ശാക്തീകരണ പരിപാടികൾ നടക്കുന്നത്. ജൂലൈ ഒന്ന് മുതൽ ഏഴു വരെ രജിസ്റ്റർ ചെയ്യുന്ന ജിദ്ദയിലെ സ്‌കൂൾ വിദ്യാർഥികൾക്കാണ് പദ്ധതിയിൽ അംഗത്വം നൽകുന്നത്. 


ഏഴാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം. സിവിൽ സർവീസ്, മെഡിസിൻ ഉൾപ്പെടെയുള്ള ഉന്നതതല വിദ്യാഭ്യാസ മേഖലകളിലേക്ക് പ്രവാസി വിദ്യാർഥികളെ കൈപ്പിടിച്ചുയർത്താനുള്ള സമസ്ത ഇസ്‌ലാമിക് സെന്റർ ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ പദ്ധതിയാണ് ഹിമ്മത്ത് ജിദ്ദ (ഹയർ എജുക്കേഷൻ മൂവ്‌മെന്റ് ഫൊർ മോട്ടിവേഷൻ ആക്ടിവിറ്റീസ് ബൈ ട്രെൻഡ്). കേരളത്തിലെ സിവിൽ സർവീസ്, മെഡിസിൻ പരിശീലന വിഭാഗമായ ട്രെൻഡ് കേരളയുടെ പ്രവാസി രൂപമാണ് ഹിമ്മത്ത് ജിദ്ദ. ജൂലൈ ഏഴു വരെ രജിസ്റ്റർ ചെയ്യുന്ന ഏഴാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള യോഗ്യരായ 100 വിദ്യാർഥികൾക്ക് ഒന്നാംഘട്ട പരിശീലന പദ്ധതിയിൽ അംഗത്വം നൽകുമെന്ന് എസ്.ഐ.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സയ്യിദ് ഉബൈദുല്ല ഐദറൂസി തങ്ങൾ മേലാറ്റൂർ, നൗഷാദ് അൻവരി മോളൂർ, അബൂബക്കർ ദാരിമി ആലമ്പാടി, നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

 

Latest News