Sorry, you need to enable JavaScript to visit this website.

പുതിയ ഇംഗ്ലീഷ് വാക്കുമായി ശശി തരൂര്‍; ഉദാഹരണമായി മോഡിക്കൊരു കൊട്ടും

ഇംഗ്ലീഷ് പദസമ്പത്ത് മെച്ചപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയെ കാതോര്‍ത്തിരിക്കുന്നവര്‍ക്കായി അദ്ദേഹം പുതിയ ഒരു വാക്കുമായി എത്തിയിരിക്കുന്നു. പഠിച്ചാല്‍ മറക്കാതിരിക്കാനായി നല്ലൊരു ഉദാഹരണ സഹിതമാണ് പുതിയ വാക്ക് തരൂര്‍ പരിചയപ്പെടുത്തുന്നത്. Pogonotrophy ആണ് വാക്ക്. താടി വളര്‍ത്തല്‍ എന്നാണ് അര്‍ത്ഥം. ഇക്കണൊമിസ്റ്റായ സുഹൃത്ത് രതിന്‍ റോയ് ആണ് ഈ വാക്ക് തന്നെ പഠിപ്പിച്ചതെന്ന് തരൂര്‍ പറയുന്നു. ഈ വാക്കിനെ വാക്യത്തില്‍ പ്രയോഗിച്ച് ഉദാഹരണമായി പ്രധാനമന്ത്രി മോഡിയെ എടുക്കുകയും അദ്ദേഹത്തെ ഒന്നു മയത്തില്‍ കൊട്ടുകയും ചെയ്തു തരൂര്‍. 'മഹാമാരിക്കാലത്തെ പ്രധാനമന്ത്രിയുടെ ജോലി പൊഗനോട്രൊഫി (താടിവളര്‍ത്തല്‍) ആയിരുന്നു' എന്നാണ് തരൂര്‍ നല്‍കിയ ഉദാഹരണം.

Latest News