ഭര്‍തൃവീട്ടില്‍ നിന്നിറങ്ങിയ 19കാരിയെ അച്ഛനും ബന്ധുക്കളും തെരുവില്‍ കെട്ടിയിട്ട് മര്‍ദിച്ചു

ഭോപാല്‍- ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് സന്ദര്‍ശനത്തിനായി അമ്മാവന്റെ വീട്ടിലേക്കു വന്നതിന് 19കാരിയെ സ്വന്തം അച്ഛനും ബന്ധുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. പെണ്‍കുട്ടിയെ മുടിയില്‍ പിടിച്ച് തെരുവിലൂടെ വലിച്ചിഴയ്ക്കുകയും മരത്തില്‍ കെട്ടിയിട്ട് അടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. മൂന്ന് മാസം മുമ്പാണ് ഗോത്ര വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞത്. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സന്ദര്‍ശനത്തിനായി അലിരാജ്പൂര്‍ ജില്ലയിലെ തന്റെ അമ്മയുടെ സഹോദരന്റെ വീട്ടിലെത്തിയതായിരുന്നു പെണ്‍കുട്ടി. ഇവിടെ നിന്നും വലിച്ചിറക്കിയാണ് പെണ്‍കുട്ടിയെ സ്വന്തം അച്ഛനും കൂട്ടരും ചേര്‍ന്ന് മര്‍ദിച്ചത്. ജൂണ്‍ 28നാണ് സംഭവം. ഭര്‍തൃവീട്ടില്‍ നിന്ന് ഇറങ്ങിപ്പോന്നതില്‍ അച്ഛന്‍ ക്ഷുഭിതനായിരുന്നു. മര്‍ദനത്തിന്റെ വിവിധ വിഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ പ്രതികളായ അച്ഛനേയും ബന്ധുക്കളേയും പോലീസ് അറസ്റ്റ് ചെയ്തു. 

Latest News