പോലീസ് സല്യൂട്ട് നല്‍കുന്നില്ല; തൃശൂര്‍ മേയര്‍ ഡിജിപിക്ക് പരാതി നല്‍കി 

തൃശൂര്‍-സല്യൂട്ട് നല്‍കുന്നില്ലെന്ന പരാതിയുമായി തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസ്. ഔദ്യോഗിക കാറില്‍ എത്തുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് നല്‍കുന്നില്ലെന്നാണ് ആരോപണം. തന്നെ പോലീസുകാര്‍ ഗൗനിക്കുന്നില്ലെന്ന് സിറ്റി പോലീസ് കമ്മിഷണറോടും സ്ഥലം എം എല്‍ എയോടും പരാതിപ്പെട്ടിരുന്നതായി എം കെ വര്‍ഗീസ് പറയുന്നു. ഇതുസംബന്ധിച്ച് മേയര്‍ ഡി ജി പിക്ക് പരാതി നല്‍കി. ഇക്കാര്യത്തില്‍ ഡി ജി പി ഉത്തരവിറക്കണമെന്നാണ് മേയറുടെ ആവശ്യം. മേയറുടെ പരാതി തൃശൂര്‍ റേഞ്ച് ഡി ഐ ജിക്ക് കൈമാറി. ഉചിതമായ നടപടിയെടുക്കണമെന്നാണ് നിര്‍ദേശം. പല തവണ പരാതി നല്‍കിയിട്ടും പോലീസ് മുഖം തിരിച്ചെന്നും പരാതിയില്‍ പറയുന്നു. എം കെ വര്‍ഗീസിനെ ബഹുമാനിച്ചില്ലെങ്കിലും മേയര്‍ എന്ന പദവിയെ ബഹുമാനിക്കണം. തന്നെ കാണുമ്പേള്‍ പല പോലീസുകാരും തിരിഞ്ഞ് നില്‍ക്കുകയാണ്. കേരളത്തിലെ ഒരു മേയര്‍ക്കും ഈ ഗതി വരാതിരിക്കാനാണ് താന്‍ പരാതി നല്‍കിയതെന്ന് എം കെ വര്‍ഗീസ് വ്യക്തമാക്കി.
 

Latest News