മുട്ടില്‍ മരംമുറി കേസില്‍ അന്വേഷണം മരവിപ്പിച്ചെന്ന് വി.ഡി. സതീശന്‍

തിരുവനന്തപുരം- മുട്ടില്‍ മരംമുറി കേസില്‍ അന്വേഷണം മരവിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ലക്കിടി വനംവകുപ്പ് ചെക്ക്പോസ്റ്റില്‍ രജിസ്റ്ററില്‍ തിരിമറി നടന്നു. ചെക്ക്പോസ്റ്റിലൂടെ കടന്നുപോയ വാഹനങ്ങളുടെ നമ്പര്‍ രജിസ്റ്ററില്‍നിന്ന് മായ്ച്ചെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. രജിസ്റ്ററിന്റെ പകര്‍പ്പും സതീശന്‍ പുറത്തുവിട്ടു.

സംസ്ഥാനത്തെ കോവിഡ് മരണങ്ങള്‍ നിശ്ചയിക്കുന്നതില്‍ ഐ.സി.എം.ആര്‍, ലോകാരോഗ്യ സംഘടന എന്നിവയുടെ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന ആരോപണം വി.ഡി സതീശന്‍ ആവര്‍ത്തിച്ചു. മരണകാരണം നിശ്ചയിച്ചത് തിരുവനന്തപുരത്തിരിക്കുന്ന വിദഗ്ധ സമിതിയാണ്. ചികിത്സിച്ച ഡോക്ടറല്ല. മരണനിരക്ക് കുറയ്ക്കുന്നതില്‍ കാണിച്ച ഗൂഢാലോചന പുറത്തുവരുമോ എന്ന ഭയമാണ് ആരോഗ്യമന്ത്രിക്കെന്നും സതീശന്‍ വിമര്‍ശിച്ചു.

കോവിഡ് മൂലം മരിച്ചവരുടെ പേര് വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണം. അതില്‍ ക്രമക്കേടുണ്ടോയെന്ന് അപ്പോള്‍ പ്രതിപക്ഷം വ്യക്തമാക്കാം. മരണങ്ങളുടെ പട്ടിക പുതുക്കാന്‍ സര്‍ക്കാര്‍ ഒട്ടും അമാന്തം കാണിക്കരുത്. സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ പ്രതിപക്ഷം പട്ടിക തയാറാക്കാം. വിദേശത്ത് മരിച്ചവരേയും കോവിഡ് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

 

Latest News