വയോധികരുടെ 18 എ.ടി.എം കാര്‍ഡുകളുമായി യുവാവ് പിടിയില്‍

പൂനെ- എ.ടി.എമ്മുകളിലെത്തിയ വയോധികരില്‍നിന്ന് കവര്‍ന്ന 18 ഡെബിറ്റ് കാര്‍ഡുകളുമായി യുവാവ് അറസ്റ്റില്‍.
തന്റെ കാര്‍ഡ് ഉപയോഗിച്ച് ആഭരണങ്ങള്‍ വാങ്ങിയെന്നും പണം പിന്‍വലിച്ചുവെന്നും ഒരു സ്ത്രീ നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്.
പൂനെ ലോണി കല്‍ഭോര്‍ സ്വദേശി ശ്രാവണ്‍ സതീഷ് മിന്‍ജാഗി (25) യാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം ഏഴിന് ഐഡിബിഐ എ.ടി.എമ്മില്‍ പണം പിന്‍വലിക്കാനെത്തിയപ്പോഴാണ് സ്ത്രീയുടെ കാര്‍ഡ് കവര്‍ന്നത്. സമീപത്തുണ്ടായിരുന്നയാള്‍ പിന്‍ നോക്കി മനസ്സിലാക്കിയെന്നും പിന്നീട് ഫോണില്‍ സംസാരിച്ചപ്പോള്‍ തന്റെ കാര്‍ഡ് മാറ്റി ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് വെച്ചുവെന്നുമാണ് അവര്‍ പരാതിപ്പെട്ടത്. ഈ കാര്‍ഡ് ഉപയോഗിച്ച് ആഭരണങ്ങള്‍ വാങ്ങിയതിനു പുറമെ, 30,000 രൂപ പിന്‍വലിക്കുകയും ചെയ്തു.

 

Latest News