ന്യൂദല്‍ഹി- ഇന്ത്യയില്‍ കോവിഡ് വാക്‌സിനേഷന്‍ കണക്കില്‍ ഗണ്യമായ ഇടിവ്. ഒറ്റ ദിവസം 86 ലക്ഷം പേര്‍ക്ക് കുത്തിവെപ്പ് നടത്തി റെക്കോര്‍ഡിട്ട ജൂണ്‍ 21 നുശേഷം വാക്‌സിനേഷന്‍ കണക്ക് താഴോട്ടാണ്. 68 ശതമാനം ഇടിഞ്ഞ് ബുധനാഴ്ച 27.6 ലക്ഷത്തിലെത്തി. ജൂണ്‍ 27ന് കുത്തിവെപ്പ് കണക്ക് 15 ദിവസത്തിനിടയില്‍ ഏറ്റവും താഴെ 17.21 ലക്ഷത്തിലെത്തിയിരുന്നു. ജൂണ്‍ 21 മായി താരതമ്യം ചെയ്യുമ്പോള്‍ 80 ശതമാനം ഇടിഞ്ഞിവെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ന്യൂസ് 18 കണക്കുകള്‍ വിശകലനം ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.
ദേശീയാടിസ്ഥാനത്തില്‍ സൗജന്യ വാക്‌സിനേഷന്‍ നയം നടപ്പിലാക്കി തുടങ്ങിയത് ജൂണ്‍ 21 നായിരുന്നു. 18 വയസ്സിനുമുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുകയാണ് നയം. കേന്ദ്രസര്‍ക്കാരാണ് 75 ശതമാനം വാക്‌സിന്‍ ശേഖരിച്ച് സൗജന്യ വിതരണത്തിനായി സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്.
കടപ്പാട് ന്യൂസ് 18