റിയാദ് - പശ്ചിമ റിയാദിലെ ഖുവൈഇയയിൽ അപകടത്തിൽ പെട്ട ഇന്ധന ടാങ്കർ കത്തിനശിച്ചു. എക്‌സ്പ്രസ്‌വേയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് ഇന്ധന ടാങ്കർ അപകടത്തിൽ പെട്ടത്. ഖുവൈഇയയിലെ മസ്അൽ പാലത്തിനു സമീപമാണ് അപകടം. ടാങ്കറിൽ നിന്ന് ഇന്ധനം ചോർന്നതിനാൽ റോഡിൽ ഏറെ ദൂരം തീ പടർന്നുപിടിച്ചു.
ആകാശംമുട്ടെ ഉയർന്ന തീയും പുകപടലങ്ങളും ഏറെ ദൂരെ നിന്നുവരെ കാണാമായിരുന്നു. സിവിൽ ഡിഫൻസ് യൂനിറ്റുകൾ രക്ഷാപ്രവർത്തനം നടത്തി. അപകടത്തെയും അഗ്നിബാധയെയും തുടർന്ന് ഖാലിദിയയിൽ നിന്ന് ഖുവൈഇയ വരെയുള്ള ഭാഗത്തെ റോഡ് സുരക്ഷാ വകുപ്പുകൾ അടച്ചു. അഗ്നിബാധയുടെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികൾ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.






