Sorry, you need to enable JavaScript to visit this website.

തിയേറ്ററിലെ ദേശീയ ഗാനം തൽക്കാലം വേണ്ടെന്ന് കേന്ദ്രം

ന്യൂദൽഹി- ഇന്ത്യയിലെ സിനിമാ തീയറ്ററുകളിൽ ദേശിയ ഗാനം നിർബന്ധമാക്കണമെന്ന സുപ്രീം കോടതി വിധിയിൽ കേന്ദ്രം നിലപാട് വ്യക്തമാക്കി. തൽക്കാലം ഇക്കാര്യം നിർബന്ധമാക്കേണ്ടതില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പുതിയ ചട്ടം രൂപീകരിക്കാൻ മന്ത്രി തല സമിതി രൂപീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം സത്യവാങ്മൂലം നൽകി.  

 ആക്കുകയും ദേശിയ ഗാനം ആലപിക്കുമ്പോൾ എണീറ്റു നിൽക്കുകയും ചെയ്യണം എന്ന 2016 നവംബർ 30 ലെ സുപ്രീം കോടതി ഉത്തരവിന് മുമ്പുള്ള സ്ഥിതി പുനഃ സ്ഥാപിക്കണം എന്ന് കേന്ദ്ര സർക്കാർ.
ദേശിയ ഗാനം ഏതൊക്കെ സന്ദർഭങ്ങളിൽ പാടണം മെന്നും ദേശീയ ഗാനത്തോടുള്ള ആദരവ് ഏത് വിധത്തിലായിരിക്കണമെന്നും ഈ സമിതി പഠിക്കും. അതുവരെ ദേശീയ ഗാനം നിർബന്ധമാക്കിയുള്ള  നവംബർ 30 ലെ ഉത്തരവ് നടപ്പിലാക്കരുത് എന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ജസ്റ്റീസ് ദീപക് മിശ്ര തലവനായ മൂന്നംഗ ബെഞ്ചാണ് സിനിമാ തിയറ്ററുകളിൽ ദേശീയ ഗാനം നിർബന്ധമാക്കി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെ വിവിധ കോണുകളിൽനിന്ന് എതിർപ്പ് ഉയർന്നെങ്കിലും മാറ്റാൻ സുപ്രീം കോടതി തയ്യറായിരുന്നില്ല.
 

Latest News