വര്‍ക്കല ബീച്ചില്‍ വിദേശവനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമം

തിരുവനന്തപുരം- വര്‍ക്കല ബീച്ചില്‍ വിദേശവനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമം. ബ്രിട്ടന്‍,  ഫ്രാന്‍സ് സ്വദേശിനികള്‍ക്കാണ് ദുരനുഭവം നേരിട്ടത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വര്‍ക്കല പോലീസ് കേസെടുത്തു.തിങ്കളാഴ്ച വൈകുന്നേരം 5.30 ന് തിരുവമ്പാടി ബീച്ചിലായിരുന്നു സംഭവമുണ്ടായത്. ഫ്രാന്‍സ് സ്വദേശിനിയായ യുവതി വൈകുന്നേരം നടക്കാനിറങ്ങിയപ്പോള്‍ ബൈക്കിലെത്തിയ രണ്ടംഗസംഘം ഇവരെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.ഉടനെ അടുത്തുള്ള റസ്‌റ്റോറന്റിലേക്കുകയറിയ യുവതി അവിടെയുണ്ടായിരുന്ന സുഹൃത്തുക്കളുമായി ഇക്കാര്യം പങ്കുവച്ചു. തനിക്കും ഇത്തരത്തില്‍ ദുരനുഭവം ഉണ്ടായതായി സുഹൃത്തായ യു.കെ സ്വദേശിനിയും പറഞ്ഞു. ഇരുവരും വര്‍ക്കല പോലീസില്‍ പരാതി നല്‍കി.


 

Latest News