Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോവിഡ് ബാധിച്ച് മരിച്ചവരുടെ കണക്കുകൾ വീണ്ടും പ്രസിദ്ധീകരിക്കും-മന്ത്രി വീണ ജോർജ്

തിരുവനന്തപുരം- കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ കണക്കുകൾ വീണ്ടും പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഏതെങ്കിലും മരണം വിട്ടുപോയിട്ടുണ്ടെങ്കിൽ അത് ചേർക്കുമെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് ബാധിച്ച് മരിച്ചവർക്ക് സഹായം ലഭ്യമാക്കണമെന്ന് ഇന്നലെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ പശ്ചാതലത്തിലാണ് കോവിഡ് മരണം സംബന്ധിച്ച വിവരങ്ങളിൽ കൂട്ടിച്ചേർക്കലുണ്ടാകുമെന്ന് മന്ത്രി തന്നെ വ്യക്തമാക്കിയത്. വിദഗ്ധ സമിതിയാണ് മരണകാരണം തീരുമാനിച്ചിരുന്നത്. ഇത് മാറ്റി അതാത് ഡോക്ടർമാർ തന്നെ മരണകാരണം നിശ്ചയിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാതലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
 

Latest News