കൊച്ചി മെട്രോ വീണ്ടും സര്‍വീസ് തുടങ്ങി

കൊച്ചി- കൊച്ചി മെട്രോ വീണ്ടും ഓടിത്തുടങ്ങി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് സര്‍വീസ്.രണ്ടാം തരംഗത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ 53 ദിവസം മുമ്പാണ് സര്‍വീസ് നിര്‍ത്തിവെച്ചത്. ഇന്ന് മുതല്‍ തിരക്കേറിയ സമയത്ത് 10 മിനിറ്റ് ഇടവേളയിലും തിരക്ക് കുറഞ്ഞ സമയത്ത് 15 മിനിറ്റ് ഇടവേളയിലുമാണ് സര്‍വിസ് നടത്തുക. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കും. യാത്രക്കാര്‍ക്ക് സാനിറ്റൈസറും പ്രധാന സ്‌റ്റേഷനുകളില്‍ തെര്‍മല്‍ ക്യാമറയും ഒരുക്കിയിട്ടുണ്ട്. ശരീരതാപനിലയും പരിശോധിക്കും. സാമൂഹിക അകലം പാലിച്ചാണ് ട്രെയിനിലും സ്‌റ്റേഷനുകളിലും സീറ്റുകള്‍ ഒരുക്കിയത്. കോണ്‍ടാക്ട്‌ലെസ്സ് ടിക്കറ്റ് സംവിധാനവുമുണ്ട്.
 

Latest News