Sorry, you need to enable JavaScript to visit this website.

പാചക വാതക വില കൂട്ടി; കൊച്ചിയിൽ 841.50 രൂപയായി

ന്യൂദൽഹി- ഇന്ത്യയിൽ പാചക വാതക വില കൂട്ടി. ഗാർഹിക സിലിണ്ടറുകൾക്ക് 25.50 രൂപ വർധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് വർധിപ്പിച്ചത് 80 രൂപയാണ്. കൊച്ചിയിൽ ഗാർഹിക സിലിണ്ടറിന് പുതിയ വില 841.50 രൂപയായി. വാണിജ്യ സിലിണ്ടറിന് പുതുക്കിയ വില 1550 രൂപയാണ്. പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നു.

മാർച്ച് ഒന്നിനാണ് ഇതിന് മുൻപ് പാചകവാതക വില കൂട്ടിയത്. ഗാർഹിക സിലിണ്ടറിന് 25 രൂപക്ക് മുകളിലാണ് അന്നും കൂട്ടിയത്. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വില കോവിഡ് പ്രതിസന്ധി കാലത്ത് കുറച്ചിരുന്നു. ഇപ്പോൾ വീണ്ടും 80 രൂപ കൂട്ടിയിരിക്കുകയാണ്.
 

Latest News