തെഹ്‌റാന്‍- കുട്ടിക്കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കുന്നത് മനുഷ്യാവകാശ ലംഘനമല്ലെന്ന് ഇറാന്‍. യു.എന്‍ വിമര്‍ശനത്തിനു മറുപടിയായാണ് ഇറാനിലെ മനുഷ്യവകാശ ഉന്നത കൗണ്‍സില്‍ മേധാവി മാജിദ് തഫ്‌റേശിയുടെ വിശദീകരണം.
കുട്ടിക്കുറ്റവാളികള്‍ക്ക് ഇറാനില്‍ വര്‍ഷത്തില്‍ മൂന്നോ നാലോ തവണ വധശിക്ഷ വിധിക്കുന്നുണ്ട്. ഇത് മനുഷ്യാവകാശ ലംഘനത്തിന്റെ അടയാളമായി ചൂണ്ടിക്കാണിക്കാനാവില്ലെന്ന് അദ്ദേഹം എ.എഫ്.പി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭുമുഖത്തില്‍ പറഞ്ഞു. 18 വയസ്സിനു താഴെയുള്ള കുട്ടികളെന്ന് പറയുമ്പോള്‍ 17 വയസ്സായ വലിയ കുട്ടികളെയാണ് ഉദ്ദേശിക്കുന്നതെന്നും അഞ്ചോ ആറോ വയസ്സായ കുട്ടികളെയല്ലെന്നും മാജിദ് പറഞ്ഞു.
കുട്ടിക്കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കുന്നത് ഇറാന്‍ അംഗീകരിച്ച കുട്ടികളുടെ അവകാശം സംബന്ധിച്ച യു.എന്‍ കരാറിനുവിരുദ്ധമാണെന്നാണ് യു.എന്നും മനുഷ്യാവകാശ ഗ്രൂപ്പുകളും ഇറാനെതിരെ വിമര്‍ശനം ഉന്നയിക്കുന്നത്.