ഡെറാഡൂണ്‍- ലിവ് ഇന്‍ പാര്‍ട്ണറായി കൂടെ താമസിച്ചിരുന്ന ടെക്കി യുവതിയെ കൊലപ്പെടുത്തി കത്തിച്ച യുവാവ് അറസ്റ്റില്‍.
പശ്ചിമ ബംഗാള്‍ സ്വദേശിനിയായ 25 കാരി നിവേദിത മുഖര്‍ജിയാണ് ഉത്തരാഖണ്ഡില്‍ കൊല്ലപ്പെട്ടത്. മൃതേദഹം കത്തിച്ച നിലയില്‍ മസൂരിയിലെ കാട്ടില്‍ കണ്ടെത്തുകയായിരുന്നു.
പിടിയിലായ അങ്കിത ചൗധരി യുവതി കെട്ടിടത്തില്‍നിന്ന് താഴെ വീണുവെന്നും ഭീതിയിലായ താന്‍ അന്ത്യകര്‍മങ്ങള്‍ നടത്തിയെന്നുമാണ് പോലീസിനോട് പറഞ്ഞത്.
തര്‍ക്കത്തെ തുടര്‍ന്ന് ഇറങ്ങിപ്പോയെന്നും വൈകാതെ തിരിച്ചുവരുമെന്നുമാണ് ബന്ധുക്കളോട് പറഞ്ഞിരുന്നത്. കുടുംബാംഗങ്ങള്‍ അന്വേഷിച്ചപ്പോള്‍ യുവതിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍നിന്ന് ചാറ്റ് ചെയ്യാനും മുതിര്‍ന്നു. ഫോണില്‍ വിളിച്ചിട്ട് യുവതിയെ കിട്ടായതോടെയാണ് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതും അന്വേഷണം നടത്തിയതും.






