Sorry, you need to enable JavaScript to visit this website.

കോവിഷീല്‍ഡ് അംഗീകരിച്ചില്ലെങ്കില്‍ നിര്‍ബന്ധ ക്വാറന്റീന്‍; യൂറോപ്യന്‍ യൂണിയന് ഇന്ത്യയുടെ മുന്നറിയിപ്പ്

ന്യൂദല്‍ഹി- ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിനുകള്‍ അംഗീകരിക്കാത്ത നടപടിക്കെതിരെ യൂറോപ്യന്‍ യൂണിയന് അതേ നാണയത്തില്‍ മറുപടി നല്‍കാനൊരുങ്ങി ഇന്ത്യ. ഇന്ത്യയിലേക്ക് വരുന്ന യുറോപ്യന്‍ യാത്രക്കാരുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കുന്ന കാര്യത്തിലും ഇതേ സമീപനം സ്വീകരിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കോവിഷീല്‍ഡും കോവാക്‌സിനും അംഗീകരിക്കണമെന്നും യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

 യൂറോപ്പില്‍ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാര്‍ക്ക് നിര്‍ബന്ധ ക്വാറന്റീന്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇന്ത്യയില്‍ നിന്ന് യൂറോപ്പിലേക്ക് യാത്ര ചെയ്യുന്നവരുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അവരുടേത് ഇന്ത്യയിലും അംഗീകരിക്കില്ല എന്ന സമീപനം ഇന്ത്യ സ്വീകരിച്ചേക്കും. ഇങ്ങനെ വന്നാല്‍ വാക്‌സിനെടുത്ത ശേഷം യൂറോപ്പില്‍ നിന്നെത്തുന്നവരെല്ലാം നിര്‍ബന്ധ ക്വാറന്റീന്‍ പൂര്‍ത്തിയാക്കേണ്ടി വരും.
 

Latest News