റിയാദ്- സൗദി അറേബ്യയിലെ ദക്ഷിണ മേഖല ലക്ഷ്യമിട്ട് യെമനില്‍നിന്ന് ഹൂത്തികള്‍ അയച്ച ഡ്രോണുകള്‍ തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു.
സൗദിയിലെ സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകളും മിസൈലുകളും അയക്കുന്നത് ഹൂത്തികള്‍ തുടരുകയാണ്. ശത്രുക്കളുടെ ആക്രമണത്തില്‍നിന്ന് സിവിലിയന്‍ കേന്ദ്രങ്ങള്‍ സുരക്ഷിതമാക്കുന്നതിന് സഖ്യസേന എല്ലാ നടപടികളും കൈക്കൊള്ളുന്നുണ്ടെന്ന് സഖ്യസേന വക്താവ് പറഞ്ഞു.
ഏതാനും ദിവസം മുമ്പും ദക്ഷിണ സൗദി ലക്ഷ്യമിട്ട് ഹൂത്തികള്‍ ഒറ്റ ദിവസം ഏഴ് ഡ്രോണുകള്‍ അയച്ചിരുന്നു. സൗദി ലക്ഷ്യമിടുന്ന ഡ്രോണുകളും മിസൈലുകളും യെമനകത്തുവെച്ചും സഖ്യസേന തകര്‍ക്കുന്നുണ്ടെന്ന് സഖ്യസേന വ്യക്തമാക്കി.