കോവിഡ് ഗണ്യമായി കുറഞ്ഞു; യു.എ.ഇ വിലക്ക് നീക്കുമെന്ന പ്രതീക്ഷയില്‍ പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്- പാക്കിസ്ഥാനില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് യു.എ.ഇ ഏര്‍പ്പെടുത്തിയ വിലക്ക് ഉടന്‍ പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പാക് വിദേശ മന്ത്രാലയം.
പാക്കിസ്ഥാനില്‍ കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പുനഃപരിശോധിക്കുന്ന കാര്യത്തില്‍ യു.എ.ഇ അധികൃതരുമായി ചര്‍ച്ച നടത്തിയതായി വിദേശമന്ത്രാലയ വക്താവ് സാഹിദ് ഹഫീസ് ചൗധരി പറഞ്ഞു.
യു.എ.ഇ അധികൃതര്‍ ഉടന്‍ തന്നെ യാത്രാ നിബന്ധനകള്‍ അപ്‌ഡേറ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചൗധരി പാക്കിസ്ഥാന്റെ ജിയോ ന്യൂസിനോട് പറഞ്ഞു.
പ്രതിദിന കോവിഡ് കേസുകളില്‍ വലിയ കുറവാണ് പാക്കിസ്ഥാന്‍ രേഖപ്പെടുത്തിവരുന്നത്. 2020 ഒക്ടോബര്‍ 25 നുശേഷം ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് ബാധയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.

 

Latest News