ന്യൂയോര്‍ക്ക്- അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് സ്വന്തം പാര്‍ട്ടിക്കാരായ ഡമോക്രാറ്റുകള്‍ക്കിടയില്‍ പിന്തുണ കുറയുന്നതായി റിപ്പോര്‍ട്ട്. ജൂണ്‍11-17 സമയത്ത് നടന്ന അഭിപ്രായ വോട്ടെടുപ്പിലാണ് ഇക്കാര്യം വ്യക്തമായത്. എങ്കിലും മുന്‍ഗാമി ഡോണള്‍ഡ് ട്രംപിനെക്കാള്‍ ജനപ്രീതിയില്‍ മുന്നില്‍ ബൈഡന്‍ തന്നെ.
ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ ബൈഡനുള്ള കഴിവിനെ 55 ശതമാനം പേരും അംഗീകരിക്കുന്നു. കോവിഡ് മഹാമാരിയെ നേരിടുന്നതിലും നല്ല അഭിപ്രായമാണ്. 65 ശതമാനം.
എന്നാല്‍ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതില്‍ ബൈഡന് വേണ്ടത്ര ശോഭിക്കാനാകുന്നില്ലെന്നാണ് കൂടുതലാളുകളും കരുതുന്നത്. സായുധ അക്രമങ്ങള്‍ കൂടിയതും നികുതികള്‍ ഏര്‍പ്പെടുത്തിയതും തിരിച്ചടിയായി. 40 വയസ്സില്‍ താഴെയുള്ള യുവാക്കളിലാണ് പ്രസിഡന്റിന്റെ ജനപ്രീതി കൂടുതല്‍ ഇടിഞ്ഞത്.