ജിദ്ദയിലുള്ളവർ ശ്രദ്ധിക്കുക, അൽമലിക് റോഡിലെ ഇന്റർസെക്ഷൻ അടക്കുന്നു

അബ്ദുൽ അസീസ് (അൽമലിക്) റോഡും പ്രിൻസ് നായിഫ് സ്ട്രീറ്റും സന്ധിക്കുന്ന ഇന്റർസെക്ഷനു സമീപം കാൽനടയാത്രക്കാർക്കുള്ള മേൽപാലം നിർമിക്കുന്ന സ്ഥലവും റോഡ് അടക്കുന്ന സമയത്ത് യാത്രക്കാർക്ക് ഉപയോഗിക്കാവുന്ന ബദൽ റോഡുകളും വ്യക്തമാക്കുന്ന മാപ്പ്.

ജിദ്ദ - ഉത്തര ജിദ്ദയിൽ കിംഗ് അബ്ദുൽ അസീസ് (അൽമലിക്) റോഡും പ്രിൻസ് നായിഫ് സ്ട്രീറ്റും സന്ധിക്കുന്ന ഇന്റർസെക്ഷൻ വെള്ളിയാഴ്ച പുലർച്ചെ മുതൽ താൽക്കാലികമായി അടക്കുമെന്ന് ജിദ്ദ ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. പ്രദേശത്ത് കാൽനടയാത്രക്കാർക്കുള്ള മേൽപാലം നിർമിക്കുന്നതിന് വെള്ളിയാഴ്ച പുലർച്ചെ 12 മുതൽ ഉച്ചയ്ക്ക് രണ്ടു വരെയുള്ള സമയത്താണ് നഗരസഭയുമായി സഹകരിച്ച് ഇന്റർസെക്ഷൻ പൂർണമായും അടക്കുകയെന്ന് ജിദ്ദ ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. 
കിംഗ് അബ്ദുൽ അസീസ് റോഡിലൂടെ ഉത്തര ഭാഗത്തു നിന്ന് വരുന്നവർക്ക് സർവീസ് റോഡു വഴി പ്രിൻസ് നായിഫ് സ്ട്രീറ്റിൽ പ്രവേശിച്ച് പ്രിൻസ് സൗദ് ബിൻ ഹദ്‌ലൂൽ, അബ്ദുറഹ്മാൻ ബിൻ അൽസുബൈർ റോഡു വഴി കിംഗ് അബ്ദുൽ അസീസ് റോഡിൽ വീണ്ടും പ്രവേശിക്കാൻ സാധിക്കും. കിംഗ് അബ്ദുൽ അസീസ് റോഡിലൂടെ ദക്ഷിണ ഭാഗത്തു നിന്ന് വരുന്നവർ അൽനദ്ദ് സ്ട്രീറ്റിലൂടെ അഹ്മദ് അൽഅത്താസ് റോഡും ശാഖാ റോഡും വഴിയാണ് മേൽപാലം നിർമിക്കുന്ന ഭാഗം ഒഴിവാക്കി കിംഗ് അബ്ദുൽ അസീസ് റോഡിൽ വീണ്ടും പ്രവേശിക്കേണ്ടത് എന്നും ജിദ്ദ ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. 
 

Latest News