നിയോം സിറ്റി - മനുഷ്യക്കടത്ത് തടയുകയും ചെറുക്കുകയും ചെയ്യുന്ന മേഖലയിൽ ഇന്ത്യയുമായി ധാരണാപത്രം ഒപ്പുവെക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇക്കാര്യത്തിൽ ഇന്ത്യയുമായി ചർച്ചകൾ നടത്തി ധാരണാപത്രം ഒപ്പുവെച്ച് അന്തിമാംഗീകാരത്തിനായി മന്ത്രിസഭക്ക് സമർപ്പിക്കാൻ ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരനെ മന്ത്രിസഭ ചുമതലപ്പെടുത്തി.






