ജിദ്ദയിലെ മലയാളികള്‍ക്ക് വായനാ പ്രശ്നോത്തരി വെള്ളിയാഴ്ച, രജിസ്റ്റർ ചെയ്യാം

ജിദ്ദ- വായന ദിനത്തോടനുബന്ധിച്ച് തനിമ ജിദ്ദ നോർത്ത്  ജിദ്ദയിലെ മലയാളി സമൂഹത്തിനായി ഒരുക്കിയ ഓൺലൈൻ വിജ്ഞാന മത്സരം   ജൂലായ് രണ്ടിന്  വെള്ളിയാഴ്ച.
ഉച്ചക്ക് 2: 30 മുതൽ രാത്രി  10 :30 വരെയുള്ള സമയങ്ങളിൽ ഓൺലൈനായി മത്സരത്തിൽ പങ്കെടുക്കാം.
പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട ലളിതമായ ചെറിയ ഭാഗങ്ങളാണ് മത്സരത്തിനായി റഫർ ചെയ്യാൻ തയ്യാറാക്കിയത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവർക്ക്  www.thanima.info സൈറ്റില്‍ രജിസ്റ്റർ ചെയ്യാം.
കൂടുതൽ വിവരങ്ങളും വായിക്കേണ്ട പുസ്തക ഭാഗങ്ങളും രജിസ്റ്റർ ചെയ്യുന്നവർക്ക് സൈറ്റില്‍ ലഭിക്കുമെന്നും വിജയികളുടെ സമ്മാനങ്ങൾ പ്രത്യേകം  പരിപാടിയിൽ വിതരണം ചെയ്യുമെന്നും പ്രശ്നോത്തരി കോർഡിനേറ്റർ മുഹമ്മദ്‌ അലി പട്ടാമ്പി അറിയിച്ചു.

Latest News