കോട്ടയത്ത് രാത്രിയില്‍ വീട്ടില്‍ കയറി ഗുണ്ടകള്‍  യുവാക്കളെ വെട്ടി

കോട്ടയം- കോട്ടയത്ത് രാത്രിയില്‍ വീട്ടില്‍ കയറി യുവാക്കളെ ഗുണ്ടകള്‍ വെട്ടി. ഏറ്റുമാനൂര്‍ സ്വദേശികളായ സാന്‍ ജോസഫ്, അമീര്‍ഖാന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരുടെ കൈകള്‍ക്കും കാലിനുമാണ് വെട്ടേറ്റത്.ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവും സ്ത്രീയും ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു.
ആക്രമണത്തിനിരയായ നാലംഗസംഘം കോട്ടയം ചന്തയ്ക്കുള്ളിലെ ലോഡ്ജിനു സമീപം വീടെടുത്ത് താമസിക്കുകയായിരുന്നു.
രാത്രി പത്ത് മണിയോടെ കാറിലും ബൈക്കിലുമായി എത്തിയ സംഘം വടിവാളും ആയുധങ്ങളുമായി വീട്ടില്‍ കയറി ഇവരെ ആക്രമിക്കുകയായിരുന്നു.
 

Latest News