വാര്‍ത്താ സമ്മേളനം നടത്താന്‍ ധൈര്യമുണ്ടോ?   ആകാശ് തില്ലങ്കരിയെ വെല്ലുവിളിച്ച് ഡി.വൈ.എഫ്.ഐ

കണ്ണൂര്‍- ഷുഹൈബ് വധക്കേസിലെ പ്രതിയും സി.പി.എം സൈബര്‍ പോരാളിയുമായ ആകാശ് തില്ലങ്കരിക്കെതിരേ ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ കമ്മറ്റി രംഗത്ത്. ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആകാശ് അടക്കമുള്ളവരുടെ ഇടപാടുകള്‍ അറിയാമായിരുന്നെങ്കിലും പേരെടുത്ത് വിമര്‍ശിക്കാതിരുന്നതാണെന്ന് ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മനു തോമസ് പറഞ്ഞു.
ക്വട്ടേഷന്‍ ബന്ധമുള്ളവരെ സംബന്ധിച്ച് പൊതുസമൂഹത്തിന് കൃത്യമായ സൂചനകള്‍ സംഘടന നല്‍കിയിരുന്നു. ഇവരുടെ പേരുകള്‍ പോലീസിനെ അറിയിക്കേണ്ട ബാധ്യത ഡിവൈഎഫ്‌ഐക്കില്ല. വാര്‍ത്താ സമ്മേളനം നടത്താന്‍ ആകാശ് തില്ലങ്കേരിയെ വെല്ലുവിളിക്കുന്നതായും എവിടെ നിന്നാണ് ഇവര്‍ക്ക് ഇത്ര ധൈര്യം കിട്ടുന്നതെന്ന് മനസിലാകുന്നില്ലെന്നും മനു പറഞ്ഞു. കഴിഞ്ഞദിവസം ഡിവൈഎഫ്‌ഐ നേതൃത്വത്തെ വെല്ലുവിളിച്ച് ആകാശ് തില്ലങ്കരിയും രംഗത്തെത്തിയിരുന്നു. ഡിവൈഎഫ്‌ഐ കണ്ണൂര്‍ നേതൃത്വം ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും ഇത്തരം നുണപ്രചാരണങ്ങള്‍ തിരുത്താന്‍ തയാറായില്ലെങ്കില്‍ തനിക്കും പരസ്യമായി പ്രതികരിക്കേണ്ടിവരുമെന്നും ആകാശ് തില്ലങ്കേരി ഫേസ്ബുക്ക് കമന്റില്‍ പറഞ്ഞു.
 

Latest News