മുംബൈ- കോണ്‍ഗ്രസ് വിടുകയാണെന്ന അഭ്യൂഹങ്ങള്‍ തള്ളി നടനും കോണ്‍ഗ്രസ് നേതാവുമായ ശത്രുഘ്‌നന്‍ സിന്‍ഹ. ഞായറാഴ്ച നല്‍കിയ മോഡി അനുകൂല ട്വീറ്റ് വെറും തമാശ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് തരം കോവിഡുകള്‍ക്കു പുറമെ, ഒരു കാരണവുമില്ലാതെ മോഡിയെ കുറിച്ച് ദുഃഖിക്കുന്ന നാലാമത്തെ വകഭേദവുമുണ്ടെന്നായിരുന്നു ട്വീറ്റ്.
ചിരിക്കാന്‍ വേണ്ടിയുള്ള ഞായറാഴ്ച തമാശ മാത്രമായിരുന്നു അത്. ഞായറാഴ്ചകളില്‍ തമാശ ട്വീറ്റുകള്‍ നല്‍കാറുണ്ട്. അതിന് രാഷ്ട്രീയ അര്‍ഥം കല്‍പിക്കേണ്ടതില്ല. കോണ്‍ഗ്രസ് വിടാനോ ബി.ജെ.പിയില്‍ ചേരാനോ ആലോചിക്കുന്നില്ലെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായിരുന്ന ശത്രുഘനന്‍ സിന്‍ഹ 2019 ലാണ് ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയത്.






