ന്യൂദൽഹി- ഇന്ത്യക്കും സൗദിക്കും ഇടയിൽ വിമാന സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനുമായി ചർച്ച നടത്തിയെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പറ്റിയും കോവിഡ് സഹചര്യങ്ങളെ സംബന്ധിച്ചും ചർച്ച നടത്തിയെന്നും മന്ത്രി ട്വീറ്റ് ചെയ്തു.
Cordial meeting with Saudi FM @FaisalbinFarhan. Discussed the Covid situation and urged early flight resumption. Talks also covered our Strategic Partnership and regional situation. pic.twitter.com/SB6rO5rIMu
— Dr. S. Jaishankar (@DrSJaishankar) June 29, 2021