മാലദ്വീപ് ഓണ്‍അറൈവല്‍ വിസ വീണ്ടും, സൗദി പ്രവാസികള്‍ക്ക് സഹായമാകും

ന്യൂദല്‍ഹി- ഇന്ത്യയടക്കമുള്ള തെക്കനേഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് മാലദ്വീപ് വീണ്ടും ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസ അനുവദിച്ചു തുടങ്ങുന്നു. ജൂലൈ 15 മുതല്‍ ഓണ്‍അറൈവല്‍ വിസ ആരംഭിക്കുന്നത് മറ്റു രാജ്യങ്ങളില്‍ 14 ദിവസം താമസിച്ചിരിക്കണമെന്ന നിബന്ധന നേരിടുന്ന സൗദി പ്രവാസികള്‍ക്ക് ആശ്വാസമാകും.


മാലദ്വീപില്‍ പ്രവേശിക്കാന്‍ നെഗറ്റീവ് ആര്‍.ടി-പി.സി.ആര്‍ റിസള്‍ട്ട് ഹാജരാക്കിയാല്‍ മതിയാകും. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്ന് മാലദ്വീപ് ടൂറിസം മന്ത്രാലയം ട്വീറ്റ് ചെയ്തു.

 

Latest News