സൈബര്‍ തട്ടിപ്പിന് സിം കാര്‍ഡ് നല്‍കുന്ന സംഘം അറസ്റ്റില്‍, പിടിച്ചത് 16000 ആക്ടീവ് സിമ്മുകള്‍

ഭുവനേശ്വര്‍- സൈബര്‍ തട്ടിപ്പുകള്‍ നടത്തുന്നവര്‍ക്ക് ആക്ടിവേറ്റ് ചെയ്ത സിം കാര്‍ഡുകള്‍ നല്‍കുന്ന സംഘത്തെ ഒഡീഷ പോലീസ് കുടുക്കി. സ്വകാര്യ ടെലിക്കോം കമ്പനികളിലെ ജീവനക്കാരുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സംഘത്തില്‍നിന്ന് 16,000 സിംകാര്‍ഡുകളും 150 ലേറെ ഫോണുകളും പിടിച്ചെടുത്തു. സംഘത്തിലെ ഏഴു പേരെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.
സംസ്ഥാനത്തിനു പുറത്ത്, പ്രത്യേകിച്ചും രാജസ്ഥാന്‍ കേന്ദ്രീകരിച്ച് സൈബര്‍ തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്കാണ് ഇവര്‍ സിം കാര്‍ഡുകള്‍ നല്‍കിയിരുന്നത്. ഭുവനേശ്വറില്‍ ഒരു കേസ് സംബന്ധമായ അന്വേഷണത്തിനിടെയാണ് ഭദ്രക് പട്ടണം കേന്ദ്രീകരിച്ച് ഇങ്ങനെയൊരു സംഘം പ്രവര്‍ത്തിക്കുന്നതായി പോലീസിന് വിവരം ലഭിച്ചതെന്ന് ഭുവനേശ്വര്‍-കട്ടക്ക് പോലീസ് കമ്മീഷണര്‍ സൗമേന്ദ്ര പ്രിയദര്‍ശി പറഞ്ഞു.

 

Latest News