ഇറാനില്‍ മുന്‍ പ്രസിഡന്‍റ് നെജാദ് അറസ്റ്റില്‍

തെഹ്റാന്‍- ഇറാനില്‍ മുന്‍ പ്രസിഡന്‍റ് മഹ്മൂദ് അഹ്മദിനെജാദ് അറസ്റ്റിലായതായി റിപ്പോർട്ട്. സർക്കാരിനെതിരെ പ്രതിഷേധം ഇളക്കിവിട്ടുവെന്ന് ആരോപിച്ചാണ് നെജാദിനെ വീട്ടുതടങ്കലിലാക്കിയതെന്ന് തെഹ്റാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ അറബിയ ചാനല്‍ റിപ്പോർട്ട് ചെയ്തു.

ഷിറാസ് പട്ടണത്തില്‍ വെച്ചായിരുന്നു അറസ്റ്റ്. ഇവിടെ സർക്കാർ വിരുദ്ധ പ്രകടനത്തിന് നെജാദ് പ്രേരണ നല്‍കിയെന്നാണ് ആരോപണം. നേരത്തെ ബുശേഹറില്‍ നടത്തിയ പ്രസ്താവന സർക്കാർ വിരുദ്ധ പ്രകടനങ്ങള്‍ക്ക് കാരണമായെന്നും വിലയിരുത്തുന്നു.

വിലക്കയറ്റത്തിനും അഴിമതിക്കുമെതിരെ ആരംഭിച്ച പ്രതിഷേധ പ്രകടനങ്ങള്‍ ഇറാനില്‍ സർക്കാർ വിരുദ്ധ പ്രകടനങ്ങളായി പരിണമിച്ചിരുന്നു. നെജാദിനെ വീട്ടുതടങ്കലിലാക്കിയെന്നാണ് റിപ്പോർട്ടുകള്‍ നല്‍കുന്ന സൂചന.

Latest News