കാസർകോട്- ഉറക്കത്തിനിടെ എം.ബി.ബി.എസ് വിദ്യാർത്ഥി മരിച്ചു.ജനറൽ ആശുപത്രിയിലെ ഹൃദയരോഗ വിദഗ്ദൻ ഡോ.അബ്ദുൽ സത്താറിന്റെ മകനും കർണാടകയിലെ എം.ബി.ബി.എസ്.മൂന്നാം വർഷ വിദ്യാർത്ഥിയുമായ ഷഹൽ റഹ്മാനാ (23)ണ് മരിച്ചത്.തിങ്കളാഴ്ച്ച രാത്രി ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു.ചൊവ്വാഴ്ച്ച രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. മാതാവ്: സമീമ. സഹോദരങ്ങൾ: സാബിത്ത് റഹ്മാൻ (എം.ബി.ബി.എസ് വിദ്യാർത്ഥി), സന. എരിയാൽ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കി.






